+

അമിതവണ്ണം കുറയ്ക്കാൻ ചെയ്യൂ ഈ കാര്യങ്ങൾ

പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഇതിൻ്റെ പ്രധാന പ്രശ്നം. എത്ര ശ്രമിച്ചാലും വണ്ണം കുറയ്ക്കാൻ പറ്റാത്ത നിരവധി ആളുകളുണ്ട്. ​ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് അമിതവണ്ണം.

ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. ഇത് കുറയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് നോക്കാം.

ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ്‌ വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞ് അരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക.

ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക.

കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക.

കുടംപുളിയിട്ടു വെച്ച കറികള്‍ നിത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ഉഴുന്നിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക.

facebook twitter