ഉറക്കത്തിൽ പിശുക്കുവേണ്ട
ഈറ്റിങ് വെൽ പറയുന്നത് പ്രകാരം നേരത്തേ എണീക്കുന്നതിനായി ഉറക്കം ത്യജിക്കുന്നത് അത്ര ഗുണകരമല്ല. 7മുതൽ 9 മണിക്കൂർ വരെ വിശ്രമം അഥവാ ഉറക്കം ശരീരത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ക്രേവിങ്‌സ് വർധിപ്പിക്കും. മധുരമുള്ള ഭക്ഷണത്തോടുള്ള ആസക്തി, പൊരിച്ച ഭക്ഷണ പദാർഥങ്ങൾ, എന്നിവ അമിതമായി കഴിക്കാൻ തോന്നും. ഇത് ആവശ്യത്തിൽ കൂടുതൽ ആഹാരം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കും. പതിവായ ഒരു ഉറക്ക ഷെഡ്യൂൾ നിലനിർത്തുന്നത് മെറ്റബോളിസവും ഊർജനിലയും നിയന്ത്രിക്കാൻ സഹായിക്കും.
ആദ്യം തന്നെ അല്പം വെള്ളം കുടിക്കൂ
ഉണർന്നെണീറ്റാൽ അരമണിക്കൂറിനുള്ളിൽ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിനായി വെള്ളം കുടിക്കണം. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും നിങ്ങളുടെ മെറ്റബോളിസത്തെ ഉയർത്താൻ സഹായിക്കുകയും ചെയ്യും. യഥാർഥ വിശപ്പും നിർജലീകരണവും തിരിച്ചറിയാൻ ഈ ശീലം സഹായിക്കും. പ്രാതൽ കഴിക്കുന്നതിന് മുൻപായി ശരീരത്തിൽ ആവശ്യത്തിന് ജലം എത്തുന്നത് മൊത്തത്തിലുള്ള കലോറി ഇൻടേക്ക് കുറയ്ക്കും. സ്വഭാവികമായും വയർനിറഞ്ഞതായി തോന്നിപ്പിക്കുന്നതുപകൊണ്ട് നിങ്ങൾ കഴിക്കുന്ന ഭക്ഷണം താരതമ്യേന കുറയും. സ്വാഭാവികമായും ഭാരം കുറയുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.
പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം
പ്രാതൽ ഒഴിവാക്കുന്നത് അത്ര നല്ല ശീലമല്ല. അതുപോലെ പ്രാതലിൽ കാർബോഹൈഡ്രേറ്റ്‌സ് മാത്രം ഉൾപ്പെടുത്തുന്നതും. സമീകൃതമായ ഒരു പ്രഭാതഭക്ഷണമാണ് ഭാരം കുറയ്ക്കുന്നതിന് അത്യാവശ്യമായിട്ടുള്ളത്. പ്രോട്ടീൻ നിറഞ്ഞ പ്രഭാതഭക്ഷണം വിശപ്പ് കുറയ്ക്കും. പെട്ടെന്ന് വീണ്ടും വിശക്കില്ല. സ്വാഭാവികമായും ഇടയ്ക്കുള്ള സ്‌നാക്‌സ് തീറ്റ വേണ്ടി വരില്ല. പ്രാതലിൽ മുട്ട, ഗ്രീക്ക് യോഗർട്ട്, നട്‌സ്, പ്രോട്ടീൻ സ്മൂത്തീസ് എന്നിവ ഉൾപ്പെടുത്തണം.
വ്യായാമം
നടക്കം, സ്‌ട്രെച്ചിങ്, യോഗ തുടങ്ങിയ ലളിതമായ വ്യായാമ മുറകൾ സ്വീകരിക്കാം. ഇത് കൊഴുപ്പ് എരിച്ച് കളയുന്നതിന് നിങ്ങളെ സഹായിക്കും. അതിരാവിലെ വ്യായാമം ചെയ്യുന്നവരുടെ അന്നത്തെ ദിവസം ഉന്മേഷം നിറഞ്ഞതായിരിക്കുമെന്നും രാത്രിയിൽ വേഗത്തിൽ ഉറക്കം ലഭിക്കുകയും ചെയ്യും.
ആവശ്യത്തിന് വിശ്രമം, വ്യായാമം, ശരീരത്തിൽ ജലാംശം നിലനിർത്തുക, സമീക്ൃതമായ പ്രാതൽ തുടങ്ങിയവ നിങ്ങളുടെ ഭാരം കൂടാതെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.