കുറഞ്ഞ വിലക്ക് മികച്ച സവിശേഷത; 7999 രൂപയ്ക്ക് 5 ജി ഫോണുമായി പോകോ

06:55 PM Dec 18, 2024 | Kavya Ramachandran

കുറഞ്ഞ വിലക്ക് മികച്ച സവിശേഷതകൾ ഉള്ള 5 ജി ഫോൺ സമ്മാനിക്കാൻ പോകോ. ഷഓമി ബ്രാൻഡായ പോകോ, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ഫോണായ പോകോ സി75 വിപണിയിലെത്തിച്ചു. 7,999 രൂപയാണ് പ്രാരംഭവില. 6.88 ഇഞ്ച് എച്ച് ഡി പ്ലസ് സ്ക്രീൻ, 50എംപി പിൻ ക്യാമറ, 5എംപി സെൽഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതയുള്ള ഫോണിന് സ്നാപ്ഡ്രാഗൻ 4എസ് ജെൻ2 പ്രോസസറാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ ഹൈപ്പർ ഒഎസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 2 വർഷം ആൻഡ്രോയ്ഡ് അപ്ഡേറ്റ് ലഭിക്കും.


മിഡ് റേഞ്ച് വിപണിയിലേക്കും പോകോയുടെ വക പുതിയ എൻട്രിയുണ്ട്. എം7 പ്രോ 5ജി ഫോണാണ് പോകോ എത്തിച്ചിട്ടുള്ളത്. 6.67 ഇഞ്ച് അമൊലെഡ് സ്ക്രീൻ, 120 ഹെട്സ് റിഫ്രെഷ് റേറ്റ്, 50എംപി സോണി ക്യാമറ, 2എംപി മാക്രോ ലെൻസ്, 20എംപി സെൽഫീ ക്യാമറ, 5110 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള ഫോണിന് മീഡിയടെക് ഡൈമൻസിറ്റി 7025 അൾട്രാ പ്രോസസറാണു കരുത്തു പകരുന്നത്. 6ജിബി–128 ജിബി മോഡൽ 13999 രൂപയാണ് വില, 8 ജിബി–256 ജിബി പതിപ്പ് സ്വന്തമാക്കണമെങ്കിൽ 15999 രൂപയും നൽകണം.