
2025 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് – യു എസ് എസ് പരീക്ഷാ ഫലംപ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽ എസ് എസിന് ആകെ 1,08,421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 28.02 ആണ് വിജയശതമാനം. യുഎസ്എസിന് 91,151കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 38,782 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 42.55 ആണ് വിജയശതമാനം.
1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്കും യോഗ്യത നേടിയിട്ടുണ്ട്. യുഎസ്എസ് പരീക്ഷയുടെ റെക്റ്റിഫൈഡ് ഉത്തര സൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2025 എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം.