നാടൻ പാട്ടുമായി ഇന്നസൻ്റ് സിനിമയുടെ ലിറിക്കൽ വീഡിയോ സോംഗ് പുറത്തുവിട്ടു .ഈ ഗാനം പുതിയ ഓർക്കസ്ട്രൈ യുടെ അകമ്പടിയോടെ എന്നാൽ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രേഷ്മ രാഘവേന്ദ്രയും സംഘവും ഈ ഗാനം ആലപിച്ചിരിക്കുന്നു.
ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശീരാജ് ഏ.ഡി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അജയ് വാസുദേവ്, ജി.മാർത്താണ്ഡൻ ഡിക്സൺ പൊടുത്താസ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.നമ്മുടെ നിത്യ ജീവിതത്തിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ഈ ചിത്രത്തിലുടനീള മുള്ളത്. അൽത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്. അൽത്താഫിൻ്റെ നൈസർഗ്ഗികമായ നർമ്മ സിദ്ദിയും ഈ കഥാപാത്രത്തിനും ഏറെ അനുയോജ്യമാകുന്നു.
ജ്യോമോൻ ജ്യോതിറും ,അനാർക്കലി മരക്കാറും ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസീസ് നെടുമങ്ങാട്,,റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലർ.. ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ.
എഡിറ്റിംഗ്- റിയാസ്. കലാസംവിധാനം - മധു രാഘവൻ മേക്കപ്പ് - സുധി ഗോപിനാഥ്. കോസ്റ്റ്യും - ഡിസൈസൻ- ഡോണ മറിയം ജോസഫ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുമി ലാൽ സുബ്രഹ്മണ്യൻ പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി 'കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്ര ത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെഞ്ചറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.