ചിക്കൻ പക്കോഡ ഇനി വീട്ടിൽ ഉണ്ടാക്കാം

12:30 PM Sep 05, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

എല്ലില്ലാത്ത ചിക്കൻ – അരക്കിലോ
സവാള മൂന്നെണ്ണം -ചെറുതായി അരിഞ്ഞത്
ഇഞ്ചി-ചെറിയ കഷണം – ചെറുതായി അരിഞ്ഞത്
ഉപ്പ് -പാകത്തിന്
കറിവേപ്പില-രണ്ട് തണ്ട്

പച്ചമുളക് ആറെണ്ണം – ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി – നാല് ടീസ്പൂൺ
കോൺഫ്ളോർ- ആറ് ടീസ്പൂൺ
ബ്രഡ് കഷണങ്ങൾ-ആറെണ്ണം(പൊടിച്ചെടുത്തത്)
റിഫൈൻഡ് ഓയിൽ- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ചിക്കൻ കഴുകി വൃത്തിയാക്കി നല്ലതുപോലെ അരിഞ്ഞെടുത്ത മാറ്റി വെയ്ക്കുക.

സവാള, ഇഞ്ചി, വെളുത്തുള്ളി ഇവയും ചിക്കനും മിക്സിയിൽ ഇട്ട് ചെറുതായി അരച്ചെടുക്കാം (വെള്ളം ഒട്ടും ചേർക്കരുത്).

അതിന് ശേഷം ഉപ്പും കരുമുളകുപൊടിയും ,പച്ചമുളകും കറിവേപ്പിലയും കോൺഫ്ളോറും വേണമെങ്കിൽ കുറച്ച് വെള്ളവും ചേർത്ത് ഇളക്കിയെടുക്കാം.

ശേഷം ഇതെല്ലാം ചേർത്ത് യോജിപ്പിച്ച് ചെറിയ ബോളുകളാക്കിയെടുക്കാം. ഈ ബോളുകൾ ബ്രഡ് പൊടിയിൽ മുക്കിയെടുത്ത ശേഷം മാറ്റി വെയ്ക്കുക.

ചീനച്ചട്ടിയിൽ എണ്ണ ചൂടായി വരുമ്പോൾ ചെറിയ തീയിൽ ബോളുകൾ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം. ടുമാറ്റോ സോസിനോപ്പം വിളമ്പാം.