കഴിഞ്ഞ കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നയാളാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. മാധവ് ഓഫ്‌സ്‌ക്രീൻ ആറ്റിറ്റിയൂടിന്റെ പേരിലാണ് ചർച്ചയാകാറുള്ളത്. താരത്തിന്റെ ആറ്റിറ്റിയൂഡിന്റെയും നിലപാടിന്റെയും പേരിലും ട്രോളും വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. എന്നാൽ ഈ സ്വഭാവം മൂലം ആരെങ്കിലും ഒഫൻഡഡ് ആയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനില്ലെന്നും തന്‍റെ വ്യക്തിത്വത്തെ മാറ്റാനാകില്ലെന്നും മാധവ് പറഞ്ഞു. റിപ്പോർട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവ്.
സിനിമാമേഖലയിലേക്ക് കാലുവെച്ച ഉടനെ തന്നെ എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാനും അഭിപ്രായങ്ങള്‍ രൂക്ഷമായി തന്നെ പ്രകടിപ്പിക്കാനും കഴിയുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാധവ്. 'എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രശ്‌നമാണ്. നമ്മളെ വിമർശിക്കാനും താഴെയിടാനും എപ്പോഴും ആളുകളുണ്ടാകും. മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ല.
എന്റെ ഈ പേഴ്‌സണാലിറ്റി കാരണം ആരെങ്കിലും ഒഫൻഡാകുകയാണെങ്കിൽ ഐ ആം നോട്ട് സോറി, ഇതാണ് ഞാൻ. കുറച്ച് കഴിഞ്ഞ് ഒന്നൂടെ സെറ്റ് ആയിട്ട് ഇങ്ങനെ ആവാം എന്നൊക്കെ ചിന്തിക്കാൻ എനിക്ക് പറ്റില്ല. എന്റെ പേഴ്‌സണലിറ്റി വെച്ച് എനിക്കൊരു റബ്ബർ സ്റ്റിങ് കളിക്കാൻ പറ്റില്ല. ഇതാണ് ഞാൻ, ഇങ്ങനെ തുടരാനാണ് ഞാൻ താത്പര്യപ്പെടുന്നത് ആർക്കേലും ഇഷ്ടടമല്ലെങ്കിൽ ഞാൻ പറഞ്ഞ പോലെ ഐ ആം നോട്ട് സോറി,' മാധവ് സുരേഷ് പറഞ്ഞു.