മുംബൈയിൽ ആകാശവാണി സംഘടിപ്പിച്ച സർവ്വഭാഷാ കവിസമ്മേളനത്തിൽ മാധവൻ പുറച്ചേരിയെ ആദരിച്ചു

11:15 AM Jan 22, 2025 | Neha Nair

മുംബൈ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുംബൈയിൽ വെച്ച് ആകാശവാണി സംഘടിപ്പിച്ച സർവ്വഭാഷാ കവിസമ്മേളനത്തിൽ മലയാളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത കവി മാധവൻ പുറച്ചേരിയെ  പ്രത്യുഷവേദി-മൈഗ്രൂപ്പ് കുടുംബാംഗങ്ങൾ ചേർന്ന് ആദരിച്ചു. പി സി വിജയരാജന്റെ അധ്യക്ഷതയിൽ സന്തോഷ് കീഴാറ്റൂർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

കെ എസ് റിയാസ്  , വി പി മഹേശ്വരൻ മാസ്റ്റർ,എസ് കെ മാധവൻ മാസ്റ്റർ, കെ സുനിൽകുമാർ ,വത്സൻ അഞ്ചാംപീടിക ,അജിത് കൂവോട് ,എസ് കെ നളിനാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മാധവൻ പുറച്ചേരി ആദരങ്ങൾക്ക് നന്ദി അറിയിച്ചു.

എൻ സി നമിത സ്വാഗതവും  ഡോ പി കെ രഞ്ജീവ് നന്ദിയും പറഞ്ഞു.ചിത്രകാരിയും കവിയുമായ രഞ്ജിനി ബലറാം വരച്ച മാധവൻ പുറച്ചേരിയുടെ ചിത്രം സന്തോഷ് കീഴാറ്റൂർ പുറച്ചേരിക്ക് സമർപ്പിച്ചു.

Trending :