മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇന്‍ഡോറിൽ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി മരിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ എല്‍ ഐ ജി ഏരിയയിലാണ് സംഭവം. വീര്‍ സാന്‍രാഗ് ഗര്‍വാൾ എന്നയാളുടെ മകള്‍ പ്രമിതയാണ് മരിച്ചത്. ഈയടുത്ത് സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പഠനം നടത്തുകയായിരുന്നു. യുവതി രാത്രിയില്‍ ഏറെ നേരം റൂഫ് ടോപ്പിൽ ഇരിക്കുന്നത് കണ്ടവരുണ്ട്. രാത്രിയില്‍ മദ്യപിച്ചിരുന്നുവെന്നും സുഹൃത്ത് വൈകുന്നേരം ഫ്ലാറ്റില്‍ യുവതിയെ കാണാന്‍ എത്തിയതായും വിവരമുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്റ്റേഷന് പിന്നിലെ ജെ-9 കെട്ടിടത്തിലാണ് സംഭവം നടന്നത്. ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള 301-ാം നമ്പര്‍ ഫ്ലാറ്റിലാണ് പ്രമിത താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്നുമുതല്‍, പ്രമിത ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കുറച്ചു കാലം മുമ്പ്, ജോലി ഉപേക്ഷിച്ച് പഠിക്കുകയാണെന്നാണ് മറ്റ് താമസക്കാരോട് പറഞ്ഞത്.