കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നീർച്ചാൽ പെർഡാലെയിലെ മുഹമ്മദ് അജ്മലിനെയാണ് (32) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കേണ്ടി വരും.
കാസർകോട് വനിതാ പൊലീസെടുത്ത കേസിൽ 2022 ജൂണിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്പെക്ടറായിരുന്ന കെ. ലീലയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.