+

പ്രയാഗ്രാജിലെ മഹാ കുംഭമേള ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍

പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 56 അംഗ സൈബര്‍ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബര്‍ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബര്‍ കുറ്റവാളികളെ നേ

ലഖ്‌നൗ: പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 56 അംഗ സൈബര്‍ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബര്‍ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബര്‍ കുറ്റവാളികളെ നേരിടാന്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

മഹാ കുംഭമേളയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക സൈബര്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കും. സൈബര്‍ പട്രോളിംഗിനായി വിദഗ്ധരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വേരിയബിള്‍ മെസേജിംഗ് ഡിസ്പ്ലേകളിലെ (വിഎംഡി) സിനിമകളിലൂടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ബോധവത്ക്കരണ ക്യാമ്പെയ്നുകള്‍ നടക്കുന്നുണ്ട്. ഇതിനായി എഐ, ഫേസ്ബുക്ക്, എക്‌സ്, ഗൂഗിള്‍ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തും.

facebook twitter