ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി മഹാസഖ്യം. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി 135 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റിലും മത്സരിക്കും.
നേരത്തെ ആര്‍ജെഡി 144 സീറ്റുകള്‍ക്കായി വാദിച്ചിരുന്നു. 70 സീറ്റുകള്‍ വേണമെന്ന് കോണ്‍?ഗ്രസും ആവശ്യപ്പെട്ടതോടെ സീറ്റ് വിഭജനം തര്‍ക്കത്തിലായി. ബീഹാറിലെ 243 സീറ്റുകളില്‍ ബാക്കി ഇടതുമുന്നണിക്കും മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും (വിഐപി) നല്‍കും.
തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടാനും തീരുമാനമായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി മുഖ്യമന്ത്രിമാരെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല.
Trending :