+

മഹാരാഷ്ട്രയിൽ വസ്ത്രത്തിൽ ബീഡിയുടെ തീ പിടിച്ച് 65കാരന് ദാരുണാന്ത്യം

വസ്ത്രത്തിൽ ബീഡിയുടെ തീ പിടിച്ച് 65കാരന് ദാരുണാന്ത്യം. കഴിഞ്ഞ അഞ്ച് വർഷമായി ഇദ്ദേഹം കിടപ്പിലാണ്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബീഡി വലിക്കാൻ വേണ്ടി ബീഡി കത്തിക്കുകയായിരുന്നു.

ബാന്ദ്ര: വസ്ത്രത്തിൽ ബീഡിയുടെ തീ പിടിച്ച് 65കാരന് ദാരുണാന്ത്യം. കഴിഞ്ഞ അഞ്ച് വർഷമായി ഇദ്ദേഹം കിടപ്പിലാണ്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബീഡി വലിക്കാൻ വേണ്ടി ബീഡി കത്തിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ഇതിലെ തീ വസ്ത്രത്തിൽ പിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. തുടർന്ന് പൊള്ളലേറ്റ് ഇയാൾ മരിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു അസാധാരണ സംഭവം. ഓം പ്രകാശ് കാംബ്ലേയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഓം പ്രകാശ് കാംബ്ലേയ്ക്ക് പക്ഷാഘാതമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

facebook twitter