+

ചിക്കൻ ചട്ടിപ്പത്തിരി ഉണ്ടാക്കാം

ചിക്കൻ ചട്ടിപ്പത്തിരി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ:

1.കോഴി ഇറച്ചി –10 കഷ്ണം
2.മൈദ – 250 ഗ്രാം
3.മുട്ട – 6 എണ്ണം
4.തേങ്ങാപാൽ – 2 ഗ്ലാസ്
5.മഞ്ഞൾ പൊടി – പകുതി സ്പൂൺ
6.മുളക് പൊടി – പകുതി സ്പൂൺ
7.ഗരം മസാല – പകുതി സ്പൂൺ
8.കുരുമുളക് പൊടി – പകുതി സ്പൂൺ
9.വലിയ ഉള്ളി – 4 എണ്ണം
10.പച്ചമുളക് – 4 എണ്ണം
11.ഇഞ്ചി / വെളുത്ത ഉള്ളി പേസ്റ്റാക്കിയത് – 1 സ്പൂൺ
12.മല്ലിയില / പൊതീന / കറിവേപ്പില- ആവിശ്യത്തിന്
13.ഉപ്പ്-ആവിശ്യത്തിന്
14.ഓയിൽ – 1 സ്പൂൺ

ഉണ്ടാക്കുന്ന വിധം: മൈദ ഉപ്പും ഒരു മുട്ടയും കുറച്ച് വെള്ളവും കൂട്ടി ദോശമാവിന് പരുവത്തിൽ കലക്കി 10 ദോശ നേർമയായി ചുട്ടെടുക്കണം.എന്നിട്ട് ഉള്ളിയും പച്ചമുളകും വെളുത്തുള്ളി ഇഞ്ചിയും വയറ്റിയിട്ട് അതിൽ മസാല പൊടികൾ ചേർത്ത് ഉപ്പും കൂട്ടി ഇളക്കണം. വേവിച്ച് വെച്ച കോഴി മിക്സിയിൽ ഒന്ന് പൊടിച്ച് ഇതിൽ കൂട്ടി നന്നായി ഇളക്കി ഇലകൾ ഒക്കെ ചേർത്ത് തീ ഓഫാകണം.എന്നിട്ട് ഒരു നോൺ സ്റ്റിക് പാത്രത്തിൽ അൽപ്പം എണ്ണ പുരട്ടി ഒരു ദോശ എടുത്ത് പാലിൽ മുക്കി പിന്നെ മുട്ടയിലും മുക്കി പാനിൽ വെക്കണം2 ദോശ അടിയിൽ വെക്കണം അതിന് മീതെ ചിക്കൻ മസാല ആകിയത് വിതറണം.എന്നിട്ട് തേങ്ങാ പാലും മുട്ടയും വീണ്ടും അടുത്ത ദോശ വെച്ചിട്ട് ഒഴിച്ച് കൊടുക്കണംമുക്കിയാൽ ചിലപ്പോൾ ബുദ്ധിമുട്ടാവും അത് കൊണ്ട് കൈ കൊണ്ട് ഒഴിക്കാം. വീണ്ടും മസാല വീണ്ടും ദോശ അങ്ങിനെ തീരും വരെ ചെയ്യണം. അവസാനം മുകളിൽ ദോശ വേണം.അതിൻ്റെ മുകളിൽ മുട്ട സൈഡിലൂടെ ഒക്കെ നന്നായി ഒഴിച്ച് കൈ കൊണ്ട് ഒന്ന് പ്രസ്സ് ചെയത് മുകളിൽ മല്ലിയില വിതറി നന്നായി മൂടിവെച്ച് വേവിക്കണം 30- മിനിറ്റ്.പിന്നെ ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം

Trending :
facebook twitter