ചേരുവകള്‍
    1 കപ്പ് വെള്ളം
    4-5 തുളസിയില (അല്ലെങ്കില്‍ 1 ടീസ്പൂണ്‍ ഉണങ്ങിയ തുളസി)
    1 ചെറിയ കഷ്ണം ഇഞ്ചി (ഏകദേശം 1 ഇഞ്ച്) ചതച്ചത്
    1 ടീസ്പൂണ്‍ തേന്‍ (ശുദ്ധമായത് അഭികാമ്യം)
    നാരങ്ങാനീര് വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം ചെറുതായി തിളപ്പിക്കുക. ചതച്ച ഇഞ്ചിയും തുളസിയിലയും വെള്ളത്തിലേക്ക് ചേര്‍ക്കുക. 5-7 മിനിറ്റ് നേരം ചെറുതീയില്‍ തിളപ്പിക്കുക. തീ കെടുത്തിയ ശേഷം ചായ ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. തണുത്ത ശേഷം തേന്‍ ചേര്‍ത്ത് ഇളക്കുക. അല്‍പം പുളി രുചി വേണമെങ്കില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ക്കാം.