ആവശ്യ സാധനങ്ങൾ:
പാവയ്ക്ക – 2 കപ്പ് ( നീളത്തിൽ അരിഞ്ഞത്)
സവാള – 1 കപ്പ്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 2 എണ്ണം
പുളി – 1 നാരങ്ങാവലുപ്പത്തിൽ
തേങ്ങാ – 2 കപ്പ്
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില
കടുക് – 1/2 ടീസ്പൂൺ
ചുവന്ന മുളക് – 2
എണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു അരിഞ്ഞ് വെച്ചിരിക്കുന്ന പാവയ്ക്ക നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അതേ എണ്ണയിൽ അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക.
അടുത്തതായി ഒരു ഫ്രൈയിങ് പാനിൽ തേങ്ങയും കറിവേപ്പിലയും ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. അതിൽ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിച്ചു തണുക്കുമ്പോൾ മിക്സിയിൽ എണ്ണത്തെളിയുന്നതുവരെ അരച്ചെടുക്കുക.
ഒരു പാത്രത്തിൽ പുളിയും വെള്ളവുമെടുത്തു പുളി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ശേഷം ഒരു ചീന ചട്ടിയിൽ പാവയ്ക്ക വഴറ്റിയതും ഉള്ളിയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും പുളിപിഴിഞ്ഞതും തേങ്ങാ അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിയ്ക്കുക. ശേഷം അടച്ച് വെച്ച് എന്ന തെളിയുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.
എണ്ണതെളിഞ്ഞു കഴിഞ്ഞു തീ ഓഫ് ചെയ്യുക ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു കടുകും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു തീയലിൽ ചേർക്കുക.