+

അംഗനവാടി കുട്ടികളുമായി പോയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം : എടത്തനാട്ടുകര കരുവാരക്കുണ്ട് റോഡിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അംഗനവാടി കുട്ടികളുമായി പോയ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. 

മലപ്പുറം : എടത്തനാട്ടുകര കരുവാരക്കുണ്ട് റോഡിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അംഗനവാടി കുട്ടികളുമായി പോയ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. 

30 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
 
facebook twitter