ഡൽഹി: ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞ്. കാഴ്ച മറക്കും വിധം തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞുണ്ടായത്. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് ആണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല അഭയകേന്ദ്രങ്ങൾ ഒരുക്കി. തണുപ്പിൽ നിന്നും രക്ഷനേടാൻ രാത്രി അഭയകേന്ദ്രങ്ങൾ അന്വേഷിച്ചു നടക്കുന്നവർക്ക് ആശ്വാസമാണ് ഇത്.
ചൂട് കിട്ടുന്ന വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, സ്ഥലങ്ങൾ തുടങ്ങിയവ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളോട് ചേർന്ന് ഡൽഹി സർക്കാർ നൽകുന്നുണ്ട്. 20ഓളം ബെഡുകളാണ് ഒരു ഷെൽറ്ററിൽ ഉള്ളത്. ഷെൽറ്ററുകളിൽ കഴിയുന്ന എല്ലാ ആളുകൾക്കും ഭക്ഷണം, ബ്ലാങ്കറ്റ്, മരുന്ന് എന്നിവ നൽകുന്നുണ്ടെന്നും അറിയിച്ചു.