+

റാസല്‍ഖൈമയിലും ഫുജൈറയിലും മഴ ; കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്നും കാറ്റിനും മഴയ്ക്കും സാധ്യത

കിഴക്കന്‍ മേഖലകളിലെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

റാസല്‍ഖൈമയിലും ഫുജൈറയിലും ശക്തമായ മഴ. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളില്‍ വൈകീട്ട് വരെ തുടര്‍ന്നു. കിഴക്കന്‍ മേഖലകളിലെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇതേസമയം ദുബായ്, ഷാര്‍ജ , അജ്മാന്‍ എമിറേറ്റുകളിലെ ചില ഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു.
ഷാര്‍ജ കോര്‍ണിഷ് ഭാഗത്ത് ഉച്ചയ്ക്ക് 1.20 നും ദുബായ ഡിഐപി അല്‍ബതായിഹ്, അല്‍റഹ്‌മാനിയ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 2.30നുമായിരുന്നു മഴ. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശിയതോടെ കാഴ്ചപരിധി കുറഞ്ഞു.
 

facebook twitter