നിലമ്പൂര്‍ : കോണ്‍ഗ്രസും യുഡിഎഫും ഉപതിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ. 2016ല്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പാലോളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, സോണി സെബാസ്റ്റിയന്‍, പി കെ സലീം, ബാബു തോപ്പില്‍, എന്‍ എ കരീം, വി എ കരീം, പി പുഷ്പവല്ലി, എ ഗോപിനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് കെപിസിസി നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്.