മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭര്‍ത്താവ് അറസ്റ്റില്‍

09:30 AM Mar 31, 2025 | Neha Nair

മലപ്പുറം: മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്. കൈാലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

റജിലയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.