ഹൃദയസ്തംഭനമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ചികിത്സക്കിടെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടന്‍ അജയന്‍ (51) ആണ് ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്.
15 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ജിദ്ദ അല്‍ സലാമയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിക്കീരന്‍, ഭാര്യ: സരിത, മക്കള്‍: ഗോകുല്‍, ആര്‍ദ്ര, അനാമിക.