+

കൊണ്ടോട്ടിയിലെ നവ വധുവിന്റെ ആത്മഹത്യ: ഭർത്താവിനെതിരെ കേസെടുക്കും

നിറത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മാനസിക പീഡനം നേരിട്ട് നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത കേസിൽ അസ്വാഭാവിക മരണത്തിനു പുറമേ  ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ

കൊണ്ടോട്ടി: നിറത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മാനസിക പീഡനം നേരിട്ട് നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത കേസിൽ അസ്വാഭാവിക മരണത്തിനു പുറമേ  ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 പ്രകാരമുള്ള  വകുപ്പ് കൂടെ ഉൾപ്പെടുത്തി

 കേസിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് നടത്തിയ അന്വേഷണങ്ങൾക്കും ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴിയുടെയും അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചേർത്തിട്ടുള്ളത്.  ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ഒരു സ്ത്രീയോട് ക്രൂരമായി പെരുമാറുന്നതാണ് ബി എൻ എസ് 85 വകുപ്പിൽ ഉൾപ്പെടുന്നത്. ഇത് പ്രകാരം 
ഭർത്താവായ അബ്ദുൽ വാഹിദും ബന്ധുക്കളും അന്വേഷണ പരിധിയിൽ വരും.  

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിലെ വീട്ടിൽ യുവജന കമ്മീഷൻ അധ്യക്ഷൻ സന്ദർശനം നടത്തി സ്വമേധയാ കേസെടുത്തിരുന്നു. ഇതിനുപുറമേ സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

facebook twitter