താനൂർ : താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽനിന്നു മാർച്ച് 20-ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽനിന്നു സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകൾ താനൂർ പോലിസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത് വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ തമിഴ് സ്ത്രികളെ പോലിസ് നിരീക്ഷിച്ചിരുന്നു.
താനൂർ ഡിവൈഎസ്പി പി.പ്രമോദിൻറെ നേതൃത്വത്തിൽ സിഐ. ടോണി ജെ. മറ്റം, സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത്, സലേഷ്, സക്കീർ, ലിബിൻ, നിഷ, രേഷ്മ, പ്രബീഷ്, അനിൽ എന്നിവരുടെ അനേക്ഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ സമാനരീതിയിലുള്ള സ്വർണ്ണമോഷണ കേസുകളിൽ പ്രതികളാണ്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.