പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളെജിൽ 2025-26 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസും സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർ അഡ്മിഷൻ സ്ലിപ്പും സഹിതം രക്ഷിതാവുമായി സെപ്റ്റംബർ 15 ന് രാവിലെ ഒൻപതിന് പോളിടെക്‌നിക് കോളേജിൽ ഹാജരായി രജിസ്‌ട്രേഷൻ ചെയ്യണം. ഫോൺ:8714121009.
പെരിന്തൽമണ്ണ പോളിടെക്‌നിക് കോളെജിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
08:52 PM Sep 13, 2025
| AVANI MV