മലപ്പുറം: വളാഞ്ചേരിയിൽ നടന്ന വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യയായ ജംഷീന (27) ആണ് മരിച്ചത്.
ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ജംഷീന അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൂട്ടിയിടിയിൽ യുവതി നിലത്തുവീഴുകയും, തുടർന്ന് ലോറി ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.