പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മാളവിക കൃഷ്ണദാസും തേജസ് സൂര്യയും. ഇരുവരുടെയും രണ്ടാം വിവാഹവാർഷികമാണ് ഇന്ന്. മകൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മാളവികയും തേജസും.
അച്ഛനമ്മമാരുടെ വിവാഹവാർഷികമാണ് ഒക്കേഷനെങ്കിലും ചിത്രത്തിൽ ഏവരുടെയും ശ്രദ്ധ കവരുന്നത് കുഞ്ഞ് ഗുൽസു ആണ്. മാളവികയുടെ കാർബൺ കോപ്പിയാണ് മകൾ എന്നാണ് ആരാധകരുടെ കമന്റ്.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മാളവികയുടെ സഹ മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി.
നായിക നായകൻ റിയാലിറ്റി ഷോയിൽ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടർന്ന് ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'തട്ടിൻപുറത്ത് അച്ചുതൻ' എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മാളവിക മത്സരിച്ചിരുന്നു. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. അവതാരകയായും മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്.