രാജസ്ഥാനിൽ മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു

10:21 PM May 09, 2025 | Neha Nair

രാജസ്ഥാൻ: രാജസ്ഥാനിലെ ജയ് സാൽമീറിൽ മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് സമീപം ആക്രമണമുണ്ടായതിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവെക്കാൻ തീരുമാനിച്ചത്.

‘ഹാഫ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണവുമായാണ് മലയാളികൾ ഉൾപ്പെടെ 120 പേരടങ്ങുന്ന സിനിമാ സംഘം ജയ് സാൽമീറിലെത്തിയത്. ഷൂട്ടിംഗ് സൈനിക ക്യാമ്പിന് സമീപമായിരുന്നു ക്രമീകരിച്ചിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷൻ്റെ അടുത്തായി ആക്രമണം നടന്നതായി സംഘാംഗങ്ങൾ സ്ഥിരീകരിച്ചു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയതായും സംഘാംഗങ്ങൾ അറിയിച്ചു.

Trending :