തിരുവനന്തപുരം: യുകെയില്‍ മലയാളി ദമ്ബതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വടുവൂർകോണം ബിസ് വില്ലയില്‍ ബെർലിൻ രാജിന്‍റെയും സഫി ഫ്ലോറൻസിന്‍റെയും ഇളയ മകൻ ഐസക് ബെർലിൻ (8 മാസം) ബെല്‍ഫാസ്റ്റിലാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് റോയല്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.സെന്‍റ് അലോഷ്യസ് പ്രൈമറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഇവാന ബെർലിനാണ് ഏക സഹോദരി.
Trending :