ദുബൈയിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു

06:22 PM Apr 17, 2025 | AVANI MV

ദുബൈ: യുഎഇയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പെടേന കെപി ഹൗസിൽ ഷാഹുൽ ഹമീദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ദുബൈയിലുള്ള ദെയ്റ ബനിയാസ് അൽ ഫുതൈം പള്ളിയിൽ ളുഹർ നമസ്കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹോദരൻ മുസ്തഫയോടൊപ്പം ദെയ്റ സബ്ക്കയിൽ അൽ നജഫ് കഫ്തീരിയ നടത്തിവരികയായിരുന്നു. 

പരേതരായ എംസി മുഹമ്മദ് ഹാജിയുടെയും കെപി മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഫരീദ. മക്കൾ: ശംലാൻ ഹുദവി, ഹാഫിസത്ത് ഫാത്തിമ ഷിസ, മുഹമ്മദ് ഷാൻ, മുഹമ്മദ് ഇബ്രാഹിം. മരുമകൻ: സയ്യിദ് അബൂബക്കർ ബാഖവി. സഹോദരങ്ങൾ: മുസ്തഫ, അസ്മ, ജമീല, റംല, ഫൗസിയ, പരേതരായ ഹലീമ, ഹഫ്സത്ത്.