+

ഹജ്ജിനെത്തിയ മലയാളി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഹജ്ജിനെത്തിയ മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം തെന്നല സ്വദേശി മണ്ണില്‍കുരിക്കല്‍ അബൂബക്കര്‍ (66) ആണ് മദീനയില്‍ മരിച്ചത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീന സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. 
ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട്. 

 മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

facebook twitter