+

പൊ​ള്ളാ​ച്ചിയിൽ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പൊ​ള്ളാ​ച്ചിയിൽ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

 

ചെ​ന്നൈ: പൊ​ള്ളാ​ച്ചി ആ​ന​മ​ലൈ ക​ടു​വ സ​​ങ്കേ​ത​ത്തി​ന്റെ പ​ര​ധി​യി​ലു​ള്ള ടോ​പ്സ്‍ലി​പ്പി​ൽ ട്ര​ക്കി​ങ് ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലെ മ​ല​യാ​ളി യു​വ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം അ​ജ്സ​ൽ ഷൈ​ൻ(26) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ട്ര​ക്കി​ങ്ങി​നി​ടെ ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് സു​ഹൃ​ത്ത് ഫാ​ഹി​ൽ അ​യൂ​ബി​നൊ​പ്പം(27) ട്ര​ക്കി​ങ് ന​ട​ത്തി​യ​ത്.

ടോ​പ്സ്‍ലി​പ്പി​ൽ​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ണ്ടാ​ര​പാ​റ വ​രെ​യാ​ണ് ഇ​വ​ർ മ​ല​ക​യ​റി​യ​ത്. ട്ര​ക്കി​ങ്ങി​നി​ടെ ഫാ​ഹി​ലി​നും ചെ​റി​യ​തോ​തി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തി​രി​ച്ചി​റ​ങ്ങ​വെ​യാ​ണ് ഇ​വ​ർ​ക്ക് ശ്വാ​സം​മു​ട്ട​ലും മ​റ്റും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഫോ​റ​സ്റ്റ് ഗൈ​ഡു​മാ​രാ​യ സ​ന്താ​ന പ്ര​കാ​ശ്, അ​ജി​ത്കു​മാ​ർ എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​ന​ടി വ​നം​വ​കു​പ്പി​ന്റെ ആം​ബു​ല​ൻ​സി​ൽ വേ​ട്ട​ക്കാ​ര​ൻ​പു​തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ജ്സ​ലി​​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

facebook twitter