+

റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. നസീമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുൽപ്പറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലി (50) ആണ് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ മരിച്ചത്.


റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. നസീമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുൽപ്പറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലി (50) ആണ് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ മരിച്ചത്.

ചോലക്കം തടത്തിൽ മൂസ-ആയിശുമ്മു ദമ്പതികളുടെ മകനാണ്. ഹാജറ, റംല എന്നിവർ ഭാര്യമാരാണ്. മക്കൾ: ശിബിൽ റഹ്മാൻ, സഹീറ, നസീറ, ജസീറ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കുടുംബത്തിെൻറ നിർദേശപ്രകാരം റിയാദ്‌ കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
 

facebook twitter