ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

07:06 AM Jul 07, 2025 | Suchithra Sivadas

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്.

കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം. ബെംഗളുരുവിലെ സ്വകാര്യ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു.