+

മലയാളി യുവാവ് ദുബായിയില്‍ ജീവനൊടുക്കി

പ്രവാസി യുവാവ് ദുബായിയില്‍ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷന്‍(25) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞമാസം 16നാണ് അല്‍ റഫ ഏരിയയിലെ താമസസ്ഥലത്ത് റോഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്

പ്രവാസി യുവാവ് ദുബായിയില്‍ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷന്‍(25) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞമാസം 16നാണ് അല്‍ റഫ ഏരിയയിലെ താമസസ്ഥലത്ത് റോഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ജിം അസിസ്റ്റന്‍റായി ജോലി ചെയ്തുവരികയായിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് റോഷൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ കബറടക്കി.

facebook twitter