+

ഇനി മഴക്കാലത്തും ധൈര്യമായി മുരിങ്ങ കഴിക്കാം; ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി

ചേരുവകൾ  മുരിങ്ങയില ഉഴുന്നുപരിപ്പ്

ചേരുവകൾ 

മുരിങ്ങയില

ഉഴുന്നുപരിപ്പ്

വെളുത്ത എള്ള്

ഉണക്കമുളക്

തേങ്ങ

ഉപ്പ്

പുളി

ശർക്കര പൊടി

മുരിങ്ങ ചമ്മന്തി പൊടി തയ്യാറാക്കുന്നവിധം 

മുരിങ്ങയില തണ്ടിൽ നിന്നും പറിച്ചെടുത്ത് നന്നായി കഴുകി വെള്ളം വാർത്തെടുക്കുക ശേഷം ഒരു പാനിലേക്ക് ഇട്ട് വെള്ളമെല്ലാം നന്നായി വറ്റിച്ച് ഡ്രൈ ആക്കി എടുക്കാം ഇതിനെ മാറ്റിവെച്ച ശേഷം പാനിൽ ഉഴുന്നുപരിപ്പ് വെളുത്ത ഉണക്കമുളക് ഇവയെല്ലാം വേറെ വേറെ നന്നായി വറുത്തെടുക്കുക തേങ്ങ കൂടി ചൂടാക്കി എടുക്കണം ഇനി മിക്സിയിലേക്ക് എല്ലാം കൂടി ഒരുമിച്ച് ചേർക്കാം കൂടെ ഉപ്പും അല്പം ശർക്കര പൊടിയും ഒരു കഷണം പുളിയും ചേർത്ത് ഇത് പൊടിച്ചെടുക്കുക ഈ ചമ്മന്തിപ്പൊടി ചോറിന്റെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ്

facebook twitter