ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

07:14 PM Jan 08, 2025 | AVANI MV

പെർത്ത്: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. 

ഡിസംബർ 22ന് രാത്രിയിൽ ആഷിലിൻറെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. മാതാപിതാക്കളും സഹോദരനും അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ആഷിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: റോയൽ തോമസ്. അമ്മ: ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ.