സൗദിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

01:21 PM May 20, 2025 | Suchithra Sivadas

സൗദി അറേബ്യയില്‍ വാഹനാപകടത്തെതുടര്‍ന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്‌റുദ്ധീന്‍ (26) ആണ് ജിദ്ദയില്‍ മരിച്ചത്. ജിസാന്‍-ജിദ്ദ ഹൈവേയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ജിദ്ദയുടെ നഗരപരിധിയോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു അപകടം. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡില്‍ വന്ന ഒരു ട്രൈലറിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാന്‍, മാതാവ്: സഫിയ, സഹോദരിമാര്‍: ആയിഷ ഫാത്തിമ, ആയിഷ ഹന്ന.