+

ഒമാനില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു

നേരത്തെ യുഎഇയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്ല ആശിഖ് അടുത്തിടെയാണ് മസ്‌കത്തിലെത്തിയത്.

വാദിയില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസര്‍കോട് മായിര്‍ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടില്‍ അബ്ദുല്ല ആശിഖ് ആണ് മസ്‌കത്ത് സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.

നേരത്തെ യുഎഇയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്ല ആശിഖ് അടുത്തിടെയാണ് മസ്‌കത്തിലെത്തിയത്. റൂവിയില്‍ അബായ വില്‍പന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പിതാവ് ശാഹുല്‍ ഹമീദ്.
മാതാവ് സുബൈദ
അവിവാഹിതനാണ്.
 

Trending :
facebook twitter