+

മാർച്ചും ഏപ്രിലും കഴിഞ്ഞു, ആ മമ്മൂട്ടി പടം എന്ന് ഒടിടിയിൽ ?

നിലവിൽ പുത്തൻ സിനിമകൾ സ്ട്രീമിം​ഗ് ആരംഭിക്കുന്നത് റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ്. ഇത്തരത്തിൽ ഒടിടിയിലേക്ക് സിനിമകൾ എത്താൻ പ്രേക്ഷകരും കാത്തിരിക്കും. കണ്ട സിനിമകൾ വീണ്ടും കാണാനും കാണാത്തവ കാണാനുമൊക്കെ ആകും ആ കാത്തിരിപ്പ്. അത്തരത്തിൽ ഒടിടിയിലെത്താനായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയുണ്ട്


നിലവിൽ പുത്തൻ സിനിമകൾ സ്ട്രീമിം​ഗ് ആരംഭിക്കുന്നത് റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ്. ഇത്തരത്തിൽ ഒടിടിയിലേക്ക് സിനിമകൾ എത്താൻ പ്രേക്ഷകരും കാത്തിരിക്കും. കണ്ട സിനിമകൾ വീണ്ടും കാണാനും കാണാത്തവ കാണാനുമൊക്കെ ആകും ആ കാത്തിരിപ്പ്. അത്തരത്തിൽ ഒടിടിയിലെത്താനായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. 

ഈ വർഷം ആദ്യമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ​ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാളം ചിത്രമായത് കൊണ്ട് തന്നെ പ്രഖ്യാപനം മുതൽ പടം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ ഡൊമനിക്കിന് സാധാച്ചിരുന്നില്ല. പിങ്ക് പാന്തർ ടച്ചിലിറങ്ങിയ ഈ ഡിറ്റക്ടീവ് ചിത്രം ഒടിടിയിൽ എത്തുന്നുവെന്ന ആദ്യ റിപ്പോർട്ട് വരുന്നത് മാർച്ചിൽ ആണ്. ഒടിടി പ്ലേയുടെ റിപ്പോർട്ട് ആയിരുന്നു ഇത്. എന്നാൽ ആ മാസം ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചില്ല. 

പിന്നാലെ ഏപ്രിലിലും ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം മെയ്യിൽ സ്ട്രീമിം​ഗ് ആരംഭിക്കുമെന്നാണ്. ജിയോ ഹോട്സ്റ്റാറിലോ ആമസോൺ പ്രൈം വീഡിയോയിലോ ആകും സ്ട്രമീം​ഗ് എന്നാണ് റിപ്പോർട്ട്. 

facebook twitter