
കൊല്ലം പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്ത ഡോക്ടറുടെ വായില്‍ തുണി തിരുകിയായിരുന്നു പീഡന ശ്രമം. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെയാണ് പത്തനാപുരത്തെ ക്ലിനിക്കില്‍ വച്ചാണ് വനിതാ ദന്ത ഡോക്ടര്‍ക്ക് നേരെ പീഡന ശ്രമം നടന്നത്.
ജോലി സമയം കഴിഞ്ഞ് ക്ലിനിക്കിലെ മറ്റ് ജീവനക്കാരെല്ലാം മടങ്ങിയ സമയത്തായിരുന്നു സംഭവം. ഡോക്ടറും ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയം ക്ലിനിക്കില്‍ അതിക്രമിച്ച് കയറിയ കാരംമൂട് സ്വദേശിയായ 25 കാരന്‍ സല്‍ദാന്‍ ഡോക്ടറെ കടന്നു പിടിച്ചു. ഡോക്ടര്‍ ബഹളം വെച്ചതോടെ കയ്യില്‍ കരുതിയ തുണി ഡോക്ടറുടെ വായില്‍ തിരുകി. പ്രതിയെ തള്ളി മാറ്റി ഡോക്ടര്‍ ക്ലിനിക്കിന് പുറത്തേക്ക് ഓടി. നിലവിളി കേട്ട് നാട്ടുകാരും ഓടിയടുത്തു. ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഡോക്ടറുടെ മൊഴി അടക്കം ശേഖരിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു