എറണാകുളം ആലുവയില്‍ എക്സൈസിന്റെ വന്‍ ലഹരി വേട്ട. 158 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരന് പിടിയിലായി. അസം നാഗോണ്‍ സ്വദേശി ഹുസൈന് സഹീറുല്‍ ഇസ്ലാമിനെയാണ് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന ലഹരിയാണിതെന്ന് എക്സൈസ് അറിയിച്ചു. ചെറിയ കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ഓരോ കുപ്പിക്കും 3000 രൂപ വരെയാണ് ഈടാക്കിയത്. ഇത്രയധികം ലഹരി ഇവിടേക്ക് എത്തിച്ചവരെക്കുറിച്ച് അടക്കം എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.