വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ യുവാവ് കുത്തിക്കൊന്നു

12:33 PM Oct 14, 2025 | Renjini kannur

ചിക്കമംഗളൂരു: വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ യുവാവ് കുത്തിക്കൊന്നു.ഹവള്ളി സ്വദേശി നേത്രാവതിയാണ്(34) കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു ആല്‍ഡൂരിനടുത്തുള്ള ഹൊസള്ളിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

അഞ്ച് മാസം മുമ്ബാണ് സകലേഷ്പൂർ സ്വദേശിയായ നവീനുമായി നേത്രാവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നേത്രാവതി പിണങ്ങി തന്റെ മാതൃ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. വിവാഹമോചനം വേണമെന്ന നിലപാടിലായിരുന്നു നേത്രാവതി.

അതിനിടെ, നവീൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച്‌ മൂന്ന് ദിവസം മുമ്ബ് ആല്‍ദൂർ പൊലീസ് സ്റ്റേഷനില്‍ നേത്രാവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു.

Trending :

ഇതില്‍ പ്രകോപിതനായാണ് നവീൻ ഭാര്യയെ കുത്തിയത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നേത്രാവതിയെ ചിക്കമഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.