ദേശീയ ഷോബുക്കാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് അഭിമാനനേട്ടം

07:45 PM Dec 10, 2025 | AVANI MV

 വലപ്പാട്: 2025 ഡിസംബർ 7-ന്  കന്യാകുമാരിയിലെ തിരുത്തുപ്പുറത്തെ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 21-ാം നാഷണൽ ഓപ്പൺ ഷോബുക്കാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ശ്രദ്ധേയ വിജയം കൈവരിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കുമിതെയിൽ  8 സ്വർണം, 2 വെള്ളി, 2 വെങ്കലം, കത്തയിൽ  3 സ്വർണം, 2 വെള്ളി, 5 വെങ്കലം എന്നിവ നേടി മൊത്തം 20 മെഡലുകൾ കരസ്ഥമാക്കി ദേശീയതലത്തിൽ സ്കൂളിന്റെ മികവ് തെളിയിച്ചു.

വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിരിക്കുന്നത് സെൻസായ് ബാബു കോട്ടോളി, 5th ഡാൻ ബ്ലാക്ക് ബെൽറ്റ് (JSKA) ആണ്. ഷോബുക്കാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. തുടർച്ചയായി ഇൻ്റർനാഷണൽ, നാഷണൽ  തലങ്ങളിൽ മികവ് തെളിയിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികളെ സ്കൂൾ ഭരണസമിതി ഈ വിജയത്തിൽ  അഭിനനന്ദിച്ചു.