മൂന്നാർ: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയകേസിൽ യുവാവ് മൂന്നാർ പോലീസിന്റെ പിടിയിലായി. നല്ലതണ്ണി കുറുമല ഗണേഷ്‌കുമാർ(35)ആണ് പിടിയിലായത്.ഇയാൾ യുവതിയെ പീഡിപ്പിച്ചതിനുശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ ദൃശ്യങ്ങൾ വരന് അയച്ചുകൊടുത്തു. ഇതോടെ വരൻ വിവാഹത്തിൽനിന്ന് പിന്മാറി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്നാറിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയയാൾ പിടിയിൽ
09:27 PM Apr 23, 2025
| Kavya Ramachandran