ചെന്നൈ: മണ്ഡല കാലത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കൂടുതല്‍ സർവീസുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. റിസർവേഷൻ നവംബർ നാലിന് രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും.
പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക തീവണ്ടികള്‍
1. 0611/06112 ചെന്നൈ എഗ്മോർ-കൊല്ലം-ചെന്നൈ എഗ്മോർ
നവംബർ 14നാണ് സർവീസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.55 ന് എഗ്മോറില്‍ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് ശനിയാഴ്ച രാത്രി 7.35 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും. 10 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എഗ്മോർ-കൊല്ലം പ്രത്യേക തീവണ്ടി ജനുവരി 16 വരെയും കൊല്ലം -എഗ്മോർ പ്രത്യേക തീവണ്ടി ജനുവരി 17 വരെയുമാണ് സർവീസ് നടത്തുക. ചെന്നൈ എഗ് മോർ, പേരാമ്ബൂർ,തിരുള്ളൂർ, ആറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
2. 06113/06114 ചെന്നൈ സെൻട്രല്‍-കൊല്ലം-ചെന്നൈ സെൻട്രല്‍
നവംബർ 16 ഞായറാഴ്ച രാത്രി 11.50 ന് ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് 11.30 ന് ചെന്നൈ സെൻട്രലില്‍ എത്തും. എംജിആർ സെൻട്രല്‍, പേരാമ്ബൂർ,തിരുള്ളൂർ, ആറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
3. 06119/06220 എംജിആർ സെൻട്രല്‍-കൊല്ലം-എംജിആർ സെൻട്രല്‍ വീക്കിലി എക്സ്പ്രസ്
നവംബർ 19 ബുധനാഴ്ച വൈകീട്ട് 3.10 ന് എംജിആർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.40 ന് കൊല്ലത്ത് എത്തും. ജനുവരി 21 വരെ 10 സർവീസുകളാണ് ഉണ്ടാവുക.
വ്യാഴാഴ്ച രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം പുലർച്ചെ 3.30 ന് ചെന്നൈ എംജിആർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. ജനുവരി 22 വരെ 10 സർവീസുകളാണ് നടത്തുക. എംജിആർ സെൻട്രല്‍, പേരാമ്ബൂർ,തിരുള്ളൂർ, ആറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
4. 06127/06128 എംജിആർ സെൻട്രല്‍-കൊല്ലം-എംജിആർ സെൻട്രല്‍ വീക്കിലി എക്സ്പ്രസ്
നവംബർ 20 വ്യാഴാഴ്ച രാത്രി 11.50ന് എംജിആർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ജനുവരി 22 വരെ 10 സർവീസുകള്‍ നടത്തും. മടക്കവണ്ടി പിറ്റേദിവസം വൈകീട്ട് 6.30 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11.30 ന് എംജിആർ സെൻട്രലില്‍ എത്തും. ജനുവരി 23 വരെ 10 സർവീസുകളാണ് നടത്തുക. എംജിആർ സെൻട്രല്‍, പേരാമ്ബൂർ,തിരുള്ളൂർ, ആറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.
5.06117/06118 എംജിആർ സെൻട്രല്‍-കൊല്ലം-എംജിആർ സെൻട്രല്‍ വീക്കിലി എക്സ്പ്രസ്
നവംബർ 22 ശനിയാഴ്ച രാത്രി 11.30 എംജിആർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ഞായറാഴ്ച കൊല്ലത്ത് നിന്ന് വൈകീട്ട് 6.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.30 ന് എംജിആർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 10 സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എംജിആർ സെൻട്രല്‍, പേരാമ്ബൂർ,തിരുള്ളൂർ, ആറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.