മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയത്തില്‍ നേരിയ മാറ്റം. മഴക്കാലം കഴിയുന്നതിനെ തുടര്‍ന്നാണിത്. പുതിയ സമയക്രമം നിലവില്‍ വന്നുകഴിഞ്ഞു.കൊങ്കണ്‍ റെയില്‍വെ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ രണ്ട് തരം ഷെഡ്യൂളുകളിലാണ് യാത്ര ചെയ്യാറുള്ളത്.
മഴക്കാലത്ത് സര്‍വീസ് നടത്തുമ്ബോള്‍ വേഗത കുറച്ചാണ് യാത്ര. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണിത്. 20645, 20646 എന്നീ നമ്ബറുകളിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകളാണ് മംഗളൂരുവില്‍ നിന്ന് മഡ്ഗാവിലേക്ക് സര്‍വീസ് നടത്തുന്നത്.
437 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് നാലര മണിക്കൂര്‍ ആണ് വേണ്ടിവരുന്നത്. വ്യാഴാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്താറില്ല. ബാക്കിയുള്ള 6 ദിവസങ്ങളിലെ സര്‍വീസിനിടെ കാര്‍വാറിലും ഉഡുപ്പിയിലും മാത്രമാണ് സ്റ്റോപ്പുള്ളത്. മംഗളൂരുവില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് മഡ്ഗാവ് ജങ്ഷനില്‍ എത്തുക. വൈകീട്ട് 6.10ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 10.45ന് മംഗളൂരുവില്‍ എത്തും.