ആവശ്യമായ ചേരുവകൾ
മാങ്ങ – 1-2
റോബസ്റ്റ് പഴം-1
പാൽ – 1 ഗ്ലാസ്
പഞ്ചസാര – ആവശ്യത്തിന്
ഐസ്ക്രീം
ബദാം – 10എണ്ണം
സിറപ് (ചോക്ലേറ്റ്/സ്ട്രോബറി)
തയാറാക്കുന്ന വിധം
മാങ്ങയും പഴവും കഷണങ്ങളാക്കി കുറച്ച് വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചു കട്ടിയിൽ ജ്യൂസ് ആക്കിയെടുക്കുക. ഇതിലേക്ക് പാൽ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക.
സെർവിങ് ഗ്ലാസ് എടുത്ത് കുറച്ച് ഐസ് ക്രീം ഇടുക അതിലേക് കുറച്ചു മംഗോ ജ്യൂസ് ചേർത്ത് മുകളിൽ വീണ്ടും ഐസ് ക്രീം ചേർക്കുക. അതിനു മുകളിൽ ബദാം കഷ്ണങ്ങളും ചോക്ലേറ്റ് സിറപ്പും ചേർക്കാം. മാംഗോ മിൽക്ക് ഷേക്ക് റെഡി