+

സിംപിളായി തയ്യാറാക്കാം മാങ്ങ പുഡ്ഡിംഗ്

  മാങ്ങ - 2     പഞ്ചസാര - 1/2 കപ്പ്     പാൽ - 1 1/4 + 1/4 കപ്പ്

ചേരുവകൾ

    മാങ്ങ - 2
    പഞ്ചസാര - 1/2 കപ്പ്
    പാൽ - 1 1/4 + 1/4 കപ്പ്
    കോൺഫ്ലോർ  - 1/4 കപ്പ്
    ഉപ്പ്- 2 നുള്ള്

തയ്യാറാക്കുന്ന വിധം

    നന്നായി പഴുത്ത രണ്ട് മാങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
    ഇതിലേയ്ക്ക് അര കപ്പ് പഞ്ചസാരയും, പാലും ചേർത്ത് നന്നായി അരച്ചെടുക്കാം.
    കാൽ കപ്പ് കോൺഫ്ലോറിലേയ്ക്ക് കുറച്ച് വെള്ളം ചേർത്തിളക്കി വയ്ക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ഇതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർക്കാം.
    ഇടത്തരം തീയിൽ ഇളക്കി കൊടുക്കാം.
    വെള്ളം വറ്റി കട്ടിയായി വരുമ്പോൾ കോൺഫ്ലോർ കലക്കിയത് ഒഴിച്ചിളക്കാം. നിർത്താതെ ഇളക്കിയെടുക്കാം.
    ഇത് കട്ടിയായി വരുമ്പോൾ അടുപ്പണയ്ക്കാം.
    ഒരു ബൗളിൽ എണ്ണയോ വെണ്ണയോ പുരട്ടി കുറുക്കിയെടുത്ത മിശ്രിതം അതിലേയ്ക്ക് ഒഴിക്കാം.
    ശേഷം തണുക്കാൻ വയ്ക്കാം. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. കട്ടിയായി കഴിയുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം. 
 

facebook twitter