മഞ്ചേരി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വർഷം കഠിനതടവും 430000 രൂപ പിഴയും ശിക്ഷ. കരിപ്പൂർ കുമ്മിണിപ്പറമ്പ് അൽത്താഫ് മൻസിലിൽ ഷമീറലി മൻസൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസിൽ 18 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ്.
പിഴയടച്ചില്ലെങ്കിൽ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണം. കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു.
2024 സെപ്റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.